ഇതിനൊക്കെ കുറുമ്പ് എന്നല്ലാതെ എന്ത്വാ പറയുക?
ജന്മനാ ശരീരത്തില്‍ നാലു ചക്രങ്ങളുണ്ടെന്നു വെച്ചു കരയില്‍ കയറി നെരങ്ങ്വാ..? അതിനിവള്‍ക്കു ഈ ജന്മം കഴിയോ?
മനുഷ്യനും ഇല്ലെ ഇത്തിരി വാല്, ഇതു പോലെ കുറച്ചു കയറ്റി വെച്ചത്? എന്നിട്ടവന്‍ കുരങ്ങനെ പോലെ കാട്ടിലാ കഴിയ്ണേ...മരത്തിലാ ചാട്ണേ...
കുറുമ്പു കാട്ടുമ്പോള്‍ ഇത്തിരി ഉശിരും പുളിയുമൊക്കെ ഉള്ളതു കാട്ടേണ്ടെ?
പെണ്ണുങ്ങളല്ലെങ്കിലും കുറുമ്പു കാട്ടുമ്പോള്‍ ഇടവും വലവും നോക്കൂല.
ഒടുവില്‍ പെട്ടു പോയാല്‍ ആണുങ്ങളേന്നെ വേണ്ടെ രക്ഷിക്കാന്‍..?
ഇനി നമ്മള്‍ ആണുങ്ങള്‍ തന്നെ വേണ്ടെ ഇവളേയും ഉന്തിത്തള്ളി
പറഞ്ഞയക്കാന്‍?
പോ, കുറുമ്പി.....
Lath
6 comments:
ഭടന്‍....
ഒരു ഭടന്‍ ലുക്കുണ്ടല്ലോ...ഈ പോസ്റ്റിനും
ഈ കുറുമ്പിനു ഇതല്ലാതെ ഞാനെന്ത പറയ്യാ..ഫടാ...
ചിരി വന്ന പിടിച്ചു നിര്‍ത്തിയിട്ട് കര്യമില്ലല്ലോ...
അടിപൊളി ആശയം....
നന്‍മകള്‍ നേരുന്നു
ആണെഴുത്താണല്ലേ... :-)
അമ്പട കുറുമ്പാ
തല്‍ക്കാലം ആ ചെവിയില്‍ പിടിച്ചൊന്നു തിരുമ്മി വിടുക..ആ ചരിഞ്ഞുള്ള കിടപ്പില്‍ എന്തോ ഒരു പരിഭവം ഒളിഞ്ഞു കിടപ്പുള്ളതുപോലെ...എന്താണത്?
നിങ്ങള്‍ ആള് പുലിയാണുകെട്ടാ..!ഈ ഒരു ദൃശ്യം എത്ര പേര്‍ കണ്ടിരിക്കും . അത് ഇങ്ങനെയൊരു മൌലികചിന്ത മറ്റാരിലും ഉണര്‍ത്തിക്കാണില്ല..
a super blogger in making!! best wishes.
അതന്നേ... പോ കുറുമ്പീ...
ഹൊ... ആണുങ്ങളുടെ ഒരു കഷ്ടപ്പാടേയ്...
;)
Post a Comment