Monday, April 28, 2008

സ്വര്‍ഗ്ഗമേ നാട്!


ടി. വി വാര്‍ത്ത കേട്ടപ്പോള്‍ എന്റെ മനസ്സ് കുളിരുകോരി,
സീന്‍ കണ്ടപ്പോള്‍ ഞാനാഹ്ലാദം കൊണ്ടു തുള്ളിച്ചാടി!
“നിങ്ങള്‍ക്കിതെന്തു പറ്റി…
ഇത്ര അര്‍മാദിയ്ക്കാന്‍?...”

എന്റെ പൊണ്ടാട്ടിയുടെ അല്‍ഭുതം

“അതേടി….നീ അതു കേട്ടോ? കണ്ടോ?....”

ഞാനവളുടെ കവിളില്‍ നുള്ളിക്കൊണ്ടു പറഞ്ഞു തുടങ്ങി

“……നമ്മുടെ കെ. എസ്. ആര്‍. ടി. സി ബസ്സിന്റെ ബോഡി നിര്‍മ്മിയ്ക്കുന്ന ചുറുചുറുക്കന്‍ കുട്ടികളെ കണ്ടോ?

നമ്മുടെ നാട് ജപ്പാന്‍ പോലെയാകുന്നു എന്നു സങ്കല്‍പ്പിച്ചു ഞാന്‍!

ഒരു മാസത്തില്‍ നൂറിലധികം ബസ്സിനു അത്യാധുനിക ഉപകരണങ്ങളുപയോഗിച്ചു അവര്‍ ബോഡി നിര്‍മ്മിയ്ക്കുന്നുവത്രെ! സമരമില്ല. പരാതികളില്ല. നീല കുപ്പായവുമണിഞ്ഞു അവര്‍ ജോലി ചെയ്യുന്നതു എത്ര സന്തോഷത്തോടെയാണ്!

അവര്‍ക്കൊന്നു വിശ്രമിയ്ക്കേണമെങ്കില്‍, രാത്രി തലചായ്ക്കേണമെങ്കില്‍, ദാഹം തിര്‍ക്കേണമെങ്കില്‍…സ്വന്തം നിലം, കുട്ടികളും ഭാര്യയും അഛനുമമ്മയുമുള്ള വീട്, സ്വന്തം മണ്ണിന്റെ വെള്ളം! ……ഹാ എത്ര സംതൃപ്തി നിറഞ്ഞ അദ്ധ്വാനം…

ഈ പ്രവണത എല്ലാ മേഖലകളിലുമുണ്ടാകുന്ന എന്റെ നാടിനെ സ്വപ്നം കണ്ടാണ് ഞാന്‍ അര്‍മാദിക്കുന്നത്…”

***** ***** ***** ***** *****
ഇവിടെ പ്രവാസികള്‍ക്കിടയില്‍ കാണുന്ന മുഖങ്ങളെയോര്‍ത്തു നമ്മുടെ നാടിന്റെ തത്വസംഹിതയെ പഴിക്കുന്നവരാണോ പുകഴ്ത്തിപ്പാടുന്നവരാണോ നമ്മുടെയിടയില്‍ കൂടുതല്‍….

ഇവിടെ വന്നു അവ പിന്തുടരേണ്ടായിരുന്നു എന്നു തിരിച്ചറിവുണ്ടാകുമ്പോഴേയ്ക്കും വല്ലാതെ വൈകുന്നു.
അവരുടെ നൊമ്പരങ്ങളുടെ കനം പലപ്പോഴും എന്റെ നെഞ്ചിലും അനുഭവിച്ചുട്ടിണ്ട്. പന്ത്രണ്ട് വയസ്സു പ്രായമായ ഏക മകളെ ഈരണ്ട് വര്‍ഷങ്ങളില്‍ ഓരോ മാസം വീതം ആകെ ആറ്മാസം മാത്രം കണ്ട പ്രവാസി പിതാവിന്റെ കരുവാളിച്ച മുഖം എന്റെ മനസ്സിലൂടെ മിന്നി മറയുന്നു…

ഈ അവസ്ഥ ഇനിയും തുടരുന്നതിനേക്കാള്‍ നല്ലത് നമ്മുടെ നാട് പിടിച്ചു അവനവനു കിട്ടുന്ന ജോലി എത്ര ചെറുതായാലും സമരാഹ്വാനങ്ങള്‍ ചെവിയോര്‍ക്കാതെ, ഈ വാര്‍ത്തയുടെ പൊരുള്‍ ഉള്‍കൊണ്ടു നമ്മുടെ നാടിനെ സ്വര്‍ഗ്ഗമാക്കാന്‍ നോക്കണം. അതിനു നമുക്കു കഴിയും.



Lath


latheefs.blogspot.com

4 comments:

siva // ശിവ said...

നല്ല ചിന്ത...പെറ്റമ്മയും പിറന്ന നാടും സ്വര്‍ഗ്ഗത്തേക്കാള്‍ മഹത്തരം എന്നല്ലേ...

കാവലാന്‍ said...

y"അവര്‍ക്കൊന്നു വിശ്രമിയ്ക്കേണമെങ്കില്‍, രാത്രി തലചായ്ക്കേണമെങ്കില്‍, ദാഹം തിര്‍ക്കേണമെങ്കില്‍…സ്വന്തം നിലം, കുട്ടികളും ഭാര്യയും അഛനുമമ്മയുമുള്ള വീട്, സ്വന്തം മണ്ണിന്റെ വെള്ളം! ……ഹാ എത്ര സംതൃപ്തി നിറഞ്ഞ അദ്ധ്വാനം…"

അക്കരപ്പച്ചയല്ലല്ലോ അല്ലേ.:)

ഫസല്‍ ബിനാലി.. said...

ഈ വാര്‍ത്തയുടെ പൊരുള്‍ ഉള്‍കൊണ്ടു നമ്മുടെ നാടിനെ സ്വര്‍ഗ്ഗമാക്കാന്‍ നോക്കണം. അതിനു നമുക്കു കഴിയും

അപ്പു ആദ്യാക്ഷരി said...

ഡോക്ടറേ,

നമ്മുടെ നാടിനെ വേണംന്നുവച്ചാല്‍ സ്വര്‍ഗ്ഗമാക്കാന്‍ എന്തുകൊണ്ടു പറ്റില്ല? തീര്‍ച്ചയായും പറ്റും. പക്ഷേ അതിനു അത്യാവശ്യം വേണ്ട ചിലകാര്യങ്ങളാണ് അവിടെ ഇല്ലാത്തത് - ഒന്ന് ദീര്‍ഘവീക്ഷണവും രാഷ്ട്രീയ താല്പര്യങ്ങള്‍ക്കതീതമായി നാടിന്റെ വികസനത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ കെല്‍പ്പുള്ള ഒരു ഭരണ നേതൃത്വം. അതിനു സര്‍വ്വ പിന്തുണയുമായി പിന്നില്‍ അണിനിരക്കുന്ന ജനങ്ങള്‍. ഇതിനുപകരം എല്ലാവരും തല്‍ക്കാല ലാഭം മാത്രം നോക്കി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ഇന്നത്തെ അവസ്ഥ അവിടെ വന്നത്.

പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എല്ലാ മേഖലകളിലും എത്തിയിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു.