Monday, April 21, 2008

പടച്ചോന്‍ പിശുക്കിനെതിര്!


“ആരവിടെ”
ആരുടെയോ നിഴല്‍ കണ്ടു ദൈവം ഇത്തിരി ദ്വേഷ്യത്തില്‍ ചോദിച്ചു. അദ്ദേഹം ഇത്തിരി അസ്വസ്ഥനായിരുന്നു.

“അടിയന്‍”

നന്മയും തിന്മയും, കുറച്ചൊക്കെ പരദൂഷണവും എഴുതിയെഴുതി ക്ഷീണിച്ച ചിത്രഗുപ്തന്‍ ഒന്നു കട്ടു വിശ്രമിക്കാന്‍ കയറിയിതിനിടയ്ക്കു ദൈവവിളി കേട്ടു ഞെട്ടി! പിന്നെ, സന്നിധിയില്‍ ആഗതനായി.

“ഉടനെ ആനി വൂഡിനോടും അന്‍ഡ്ര്യൂ ഡവെന്‍പോര്‍ട്ടിനോടും എന്റെ മുമ്പില്‍ ഹാജരാവാന്‍ പറയുക”…

ദൈവവചനം മനസ്സിലാകാതെ ചിത്രഗുപ്തന്‍ പരുങ്ങി നിന്നു. ടെലി ടബ്ബീസിന്റെ നിര്‍മാതാക്കളായ ഇവരെ എന്തിനാണാവോ വിളിപ്പിയ്ക്കുന്നത്?

“ഊം.. എന്താ ഒരു ശങ്ക?”

ഗൌരവം ആദ്യത്തേതിലും കൂടുതലാണെന്നു മനസ്സിലാക്കിയ എഴുത്തുകാരന്‍ സമ്മത ഭാവത്തില്‍ തിരിഞ്ഞു നടന്നു.

“നില്‍ക്കൂ…”

പിന്നില്‍ നിന്നും കല്പന കേട്ടു ഗുപ്തന്‍ സഡ്ഡന്‍ ബ്രേക്കിട്ടു.

“....മലപ്പുറം ജില്ലയിലെ തിരൂരില്‍ പുരാതനമായ ബാപ്പു സ്റ്റുഡിയോ‍യുടെ ഉടമ ബഷീര്‍ കല്യാണക്കത്ത് സി. ഡിയിലാക്കിയാണ് എല്ലാവര്‍ക്കും നല്‍കിയത്. കടലാസ്സില്‍ കത്തടിച്ചാല്‍ കത്തൊന്നിനു ഒമ്പതു രൂപയെങ്കിലും വരുമെന്നും സി. ഡിയാകുമ്പോള്‍ ഏറിയാല്‍ ആറു രൂപയെ വരൂ എന്നതുമാണ് കാരണം.


അയാള്‍ പിശുക്കിയാല്‍ ജനങ്ങളെന്തു ചെയ്യും?
എത്ര പേരുടെ വീട്ടില്‍ കമ്പ്യൂട്ടറുണ്ട്?
സാധാരണക്കാരന് അഫോര്‍ഡ് ചെയ്യാന്‍ പറ്റില്ലല്ലോ?
വീട്ടിലിരുന്നു സി.ഡി പ്ലെയറില്‍ കണാമെന്നുവെച്ചാ നടക്കൂലാ; റിയാലിറ്റി ഷോയും സീരിയലും കഴിഞ്ഞു എപ്പോഴാ ടി.വി ഒന്നൊഴിഞ്ഞു കിട്ട്വാ? കല്യാണക്കത്തു വായിയ്ക്കാന്‍ അവര്‍ പിന്നെ കഫെയില്‍ പോകണം. അതൊരു നല്ല ഏര്‍പ്പാടല്ല.

അതുകൊണ്ട് ഞാന്‍ ആക്ട് ചെയ്യാന്‍ തീരുമാനിച്ചിരിയ്ക്കുന്നു.
ഇനിയുള്ള മനുഷ്യ സൃഷ്ടി അപ്ഡെയ്റ്റ് ചെയ്യണം. അവരില്‍ ഒരു സി. ഡി ഡ്രൈവും ഒരു സ്ക്രീനും ഫിറ്റ് ചെയ്യണം..”

കണക്കെഴുത്തും രണ്ട് ജി.ബി. മെമ്മറി കാര്‍ഡില്‍ ഓട്ടോ റെക്കാറ്ഡ് ആക്കാനുള്ള ഒരേര്‍പ്പാടുണ്ടാക്കാന്‍ ഒന്നു അഭിപ്രായപ്പെട്ടാലോ എന്നു ചിത്രഗുപ്തന്‍ നഖം കടിച്ചു ആലോചിച്ചു. പ്രതികരണം ഭയന്നു വായ തുറന്നില്ല.

ആനി വൂഡിനും, ആന്ഡ്ര്യൂ ഡെവെന്‍പോര്‍ട്ടിനും എന്തു ചെയ്യാനാണുള്ളതെന്നു മനസ്സിലാകാതെ ഗുപ്തന്‍ അവരെ വിളിച്ചു വന്നു.

“നിങ്ങള്‍…..
(ദൈവം പറയാന്‍ തുടങ്ങി.)
….ഡിങ്കി വിങ്കി, ഡിപ്സി, ലാലാ, പോ എന്നി ടെലി ടബ്ബീസിനെ ഇനിയുണ്ടാക്കരുത്. ഇനിമുതല്‍ ഞാന്‍ സൃഷ്ടിയ്ക്കുന്ന മനുഷ്യന്റെ വയറിന്റെ പുറത്തു മോണിറ്ററുണ്ടായിരിയ്ക്കും. അവരുടെ കണ്ണുകള്‍ക്കു ഗോചരമാകത്തക്കവിധം അതു ആവശ്യത്തിനു അടിയില്‍ നിന്നു മേലോട്ടു പൊക്കാനും ആവശ്യം കഴിഞ്ഞാല്‍ താഴ്ത്താനും പറ്റും. പൊക്കിളിന്റെ വട്ടം മാറ്റി ഒരു സ്ലിറ്റാക്കി ഒരു സി.ഡി ഡ്രൈവും ഉണ്ടാകും.

പുതിയ മനുഷ്യര്‍ സി. ഡിയില്‍ കിട്ടുന്ന കല്യാണക്കത്തു വായിക്കാന്‍ തെണ്ടി നടക്കേണ്ടി വരില്ല……”

തിരൂര്‍ക്കാരന്‍ തുടങ്ങിവെച്ച പിശുക്കില്‍ അതൃപ്തി കാണിച്ചു ഗൌരവം വിടാതെ ദൈവം നടന്നകുന്നു.


ആനി വൂഡും, ആന്‍ഡ്ര്യൂ ഡെവെന്‍പോര്‍ട്ടും മനം നൊന്തു കരയുന്നതു ദൈവനിഷേധത്തിന്റെ കണക്കില്‍ ചിത്രഗുപ്തന്‍ എഴുതാനും തുടങ്ങി.


Lath


latheefs.blogspot.com10 comments:

sivakumar ശിവകുമാര്‍ ஷிவகுமார் said...

so nice...

കരീം മാഷ്‌ said...

കൊള്ളാം!
വെറും സി.ഡി ഡ്രൈവു മതിയാവുമോ എന്നൊരു ശങ്ക!
:)

ബൈജു സുല്‍ത്താന്‍ said...

തിരൂര്‍ക്കാരന്റെ ഐഡിയ..What an Idea !!

തമനു said...

ഹഹഹഹ ... കൊള്ളാം രസിച്ചു വായിച്ചു... ബൈസു പറഞ്ഞപോലെ നല്ല ഐഡിയാ.

:)

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഹാവു നല്ല രസകരമായ പോസ്റ്റ്

കാവലാന്‍ said...

ഉഷാര്‍ ഐഡിയ! ദൈവത്തിന്റെ ലൈഫേ ചെയ്ഞ്ചായിപ്പോവുമല്ലോ.പാവം ചിത്രോപ്തന്‍, ഓനിനി വല്ല മുറ്ക്കാങ്കടയും തൊടങ്ങണ്ടിവരും തീര്‍ച്ച.

ഹരിയണ്ണന്‍@Hariyannan said...

നല്ല ആശയം.
യൂണിക്കോഡ് ഉള്ളതോണ്ട് ഏതുനാട്ടിലും വര്‍ക്കാ‍ക്കാം.
ല്ലേ?!

നിരക്ഷരന്‍ said...

കലക്കന്‍ ഐഡിയ മാഷേ...
ഹ ഹ ഹ.

അരുണ്‍കുമാര്‍ | Arunkumar said...

നല്ല ആശയം...

paarppidam said...

ഭടാ ചിത്രഗുപ്തനെ തൊട്ടുകളിക്കണ്ട..പുലിവലാകും.