Monday, April 14, 2008

വിഷുക്കൈനീട്ടം


നന്മയുടേയും സമൃദ്ധിയുടേയും ആശംസകള്‍ എല്ലാവരേയും വിളിച്ചറിയിക്കാന്‍ അവള്‍ കൂടെയില്ലായിരുന്നെങ്കില്‍ എന്തായിരിയ്ക്കും സ്ഥിതി! ഒന്നിനു പിറകെ ഒന്നായി, ഒരു വിശ്രമവുമില്ലാതെ അയച്ചും പറഞ്ഞുമുള്ള സന്ദേശങ്ങളുടെ പോക്കുവരവും തുടര്‍ച്ചയായി രേഖപ്പെടുത്തിക്കൊണ്ടിരുന്നു അവള്‍.


ഇടയ്ക്കിടയ്ക്ക് ‘പീ പി, പീ പി എന്ന സന്ദേശ നാദവും.


ഒക്കെ സഹിച്ചു മടുത്തതിനാലായിരിയ്ക്കാം എന്റെ സുന്ദരി ഒരു വികൃതി ഒപ്പിച്ചു. അല്ലെങ്കിലും അവള്‍ കേരളക്കാരിയല്ലല്ലോ; ബോണ്‍ ഇന്‍ ജപ്പാന്‍ ആന്‍ഡ് ബ്രോട്ടപ്പ് ഇന്‍ സിങ്കപ്പൂര്‍. അവള്‍ക്കെന്ത് വിഷു?


മാധവേട്ടനുകൂടി ആശംസകളറിയിക്കാനുണ്ടായിരുന്നു. ഞാനവളുടെ ഇടനെഞ്ചിലമര്‍ത്തി നമ്പര്‍ സ്ക്രോള്‍ ഡൌണ്‍ ചെയ്തു, ഒന്നു കൂടി ഇക്കിളിപ്പെടുത്തി കാള്‍ ചെയ്തു.


“ഹാപ്പി വിഷു”... മാധവേട്ടന്‍ ഫോണെടുത്തയുടനെ ഞാനാശംസിച്ചു.


“ശൂ വിസു?”... അപ്പുറത്തുനിന്നും ഒരറബിയുടെ പരുത്ത സ്വരം!


ഏതോ ഒരറബിയുടെ നമ്പര്‍, എന്തോ ഒരാവശ്യത്തിനു എപ്പോഴോ ഞാന്‍ ചേര്‍ത്തത് മാധവേട്ടന്റെ നമ്പറിന്റെ തൊട്ടുമുമ്പിലാക്കിയത് അവളല്ലെ? അറിയാതെ ഞാനമര്‍ത്തിയെങ്കില്‍ത്തന്നെ അവള്‍ക്കതിനു പ്രതികരിക്കാതിരുന്നു കൂടെ?


“സോറി” നമ്പര്‍ തെറ്റിയെന്നറിഞ്ഞു ഫോണ്‍ കട്ടു ചെയ്യുന്നതിനു മുമ്പെ ഞാന്‍ പശ്ചാത്തപിച്ചു.


ഒരുന്നത കുല ജാതനോ, മൂക്കിന്‍ തുമ്പത്തു കോപമുള്ളവനോ ആയതിനാലാവാം അദ്ദേഹം എന്നെ ഉടനെ തിരിച്ചു വിളിച്ചു ദ്വേഷ്യത്തില്‍ പുലമ്പാന്‍ തുടങ്ങി.


മഞ്ഞ കണിക്കൊന്നപ്പൂവിന്റെ മനോഹാരിത പകര്‍ന്നു, പഞ്ഞി മിഠായി പോലെ മിനുസവും മധുരവുമുള്ള വാക്കുകളെ കൊണ്ടു ഞാനദ്ദേഹത്തെ സാന്ത്വനപ്പെടുത്തി.


“ആ.. ഹാദാ ഈദ് മല്‍ മലബാരി” (ആ ഇത് മലബാരിയുടെ പെരുന്നാള്‍)


വിഷുവിനെ അദ്ദേഹം പരിചയപ്പെട്ടു പ്രതികരിച്ചപ്പോള്‍ ഒരു വിഷുക്കൈ നീട്ടം കിട്ടിയ സന്തോഷമായെനിയ്ക്ക്!



Lath


latheefs.blogspot.com

6 comments:

കരീം മാഷ്‌ said...

ഷൂ ഹാദാ “ബിഷു”
നന്നായി

Unknown said...

ചൈനാലാണെങ്കില്‍ യാങ്ങ് ചി ചു എന്നു പറയുമായിരുന്നോ
http:ettumanoorappan.blogspot.com

Rasheed Chalil said...

എന്താ ഈ ഒനാം എന്ന് ഓണത്തിന് ചോദിച്ച ഒരു അറബിയെ ഓര്‍ത്ത് പോയി...

ഏതായാലും വിഷു ആശംസകള്‍.

ശ്രീ said...

എന്തെല്ലാം അനുഭവങ്ങള്‍...അല്ലേ?

വിഷു ആശംസകള്‍!
:)

ബൈജു സുല്‍ത്താന്‍ said...

ആ പഴക്കൂട്ടത്തില്‍ ഒരാളുടെ കുറവുണ്ട്.. കശുമാങ്ങാ !

നിരക്ഷരൻ said...

‘ഒനാം‘ മാത്രം അറിഞ്ഞിരുന്ന അറബിയെ ബിഷുവും പഠിപ്പിച്ചു അല്ലേ ? :)