കാര്‍ശ്യമേവ വരം സ്ഥൌല്യം
ന ഹി സ്ഥൂലസ്യ ഭേഷജം!
(മെലിഞ്ഞിരിയ്ക്കുന്നതാണ് ശ്രേഷ്ഠം, തടിച്ചവര്‍ക്കു മരുന്നില്ല)
എന്നതൊക്കെ ശരി തന്നെ.
തടി കുറക്കുവാന്‍ എന്തെല്ലാം കിട്ടാനുണ്ട് മാര്‍ക്കറ്റില്‍!
അതെല്ലാം കഴിച്ചു തടി കുറഞ്ഞവര്‍ കൈ പൊക്കുക,
പൊക്കുമ്പോള്‍ വെറുതെ ഒന്നു ചുറ്റുപാടും നോക്കുക, അധികമാരും പൊക്കിയിട്ടില്ലെങ്കില്‍ വേഗം താഴ്ത്തുക. എന്നിട്ട് കുറച്ചു മജ്ജയും മാംസവുമൊക്കെ എനിയ്ക്കു തന്നു സഹായിക്കുക.
തടിയ്ക്കാന്‍ എനിയ്ക്കു വല്ലാത്ത പൂതിയാണ്. വളരെ ചെറുപ്പത്തിലേ കൊണ്ടു വന്നതാണ് എന്നെ. ദുബായിലുള്ള ഒട്ടുമിക്കവരും തടിച്ചു കൊഴുത്തവരാണ്. കെന്റുക്കിയും, മാക്ഡൊണാള്‍ഡ്സും, സോസേജും, പിസയും, പെപ്സിയും, കോളയും തിന്നും കുടിച്ചും ചെറിയ പെണ്‍കുട്ടികള്‍ പോലും പുഷ്പിണികളാകുന്നു.
എന്റെ സ്ഥിതി കൃശത തന്നെ. വിസ റദ്ദാക്കി കിട്ടിയാല്‍ നാട്ടില്‍ പോകാമായിരുന്നു.
Lath
8 comments:
aano???
തിന്നോളൂ തടിച്ചോളും …
നാട്ടില്‍ പോകുന്നത് ആ തെങ്ങിന്റെ മണ്ടേലൂടാണോ? മോഹന്‍ലാല്‍ വരവേല്‍പ്പ് സിനിമയില്‍ ചെയ്യുന്ന പോലെ.
വണ്ണം വയ്കാന്‍ ഒറ്റ വഴിയേ ഉള്ളൂ....അത്.....അത്...എനിക്കും അറിയില്ല....
മനസു നന്നാവണേ മനസ്സ്...മനസ്സ് നന്നാണെങ്കില്‍ പച്ചവെള്ളം കുടിച്ചാലും നന്നാവും....
(ഒരു ഓവര്‍ വൈയിറ്റുകാരന്‍ മനസ്സമാധാനപ്പെട്ടതാ കേട്ടോ സുഹൃത്തേ )
വായിച്ചിട്ടു ഈ പഹയനു ചിരി വരണൂ മാഷേ
ഞാനും ഭടനെപ്പോലെ ആഗ്രഹമുള്ളവനാണ് ,ദുബായില്‍ വന്നാല്‍ തടിവയ്ക്കുംന്ന് കരുതി.എല്ലാം വെറുതെ!
എപ്പോഴെങ്കിലും വല്ലമരുന്നും കിട്ടിയാല്‍ ഒന്നുപറയണെ ഈ ക്റ്ശഗാത്രാനും ഒന്നു പച്ചപിടിച്ചോട്ടെ!!!
തടിച്ചവര്‍ക്ക് തടി കുറക്കാനാശ...തടിക്കാത്തവര്‍ക്ക് തടിക്കാനും...
Post a Comment