Thursday, December 27, 2007

മരുന്നിന്റെ പരസ്യം

കല്യാണത്തിനു മുമ്പുള്ള ഒരു അവധിക്കാലം. ഇരിട്ടിയിലുള്ള ഒരു സുഹ്റ്ത്തിനെ കണാന്‍ പോകാന്‍ ഞാന്‍ കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ ഒരു നല്ല ബസിനു കാത്തുനിന്നു. ഒന്നെനിയ്ക്കിഷ്ടപ്പെട്ടു. ചാടിക്കയറി 'ഒരാനന്ദ' സീറ്റു പിടിച്ചു. കല്യാണത്തിനു ശേഷം കിട്ടിയ ഒരു വക്കാബുലറിയാണത്. നല്ല കാഴ്ചകള്‍ കാണാന്‍ പറ്റുന്നതുകൊണ്‍ട് ജനലിനരികെയുള്ള സീറ്റിനെ ഭാര്യയുടെ എളാപ്പ ആനന്ദ സീറ്റെന്നു പറയുന്നു.

പെട്ടിയും കുട്ടിയുമായി ആളുകള്‍ കയറിത്തുടങ്ങി. ഒരു സഞ്ചിയില്‍ നിറയെ എന്തോ സാധനങ്ങളുമായി ഒരാള്‍ മുന്നിലൂടെ കയറി. സീറ്റു നിറയെ ആളില്ലാത്തതു കൊണ്‍ട് അയാള്‍ പിന്‍ വാതിലിലൂടെ ഇറങ്ങിപ്പോയി.

കുറച്ചുകഴിഞ്ഞു വീണ്‍ടും കയറിവന്നു. അപ്പോഴേയ്ക്കും ബസ് നിറയെ ആളുകളുണ്‍ടായിരുന്നു.

'ഡാമ്സണ്‍ അഷ്ടവര്‍ഗ്ഗ വായു ഗുളിക....ജലദോഷം മുതല്‍ എയ്ഡ്സ് വരെ മാറുമെന്നു പ്രഖ്യാപിച്ചു.

ഞൊടിയിടയ്ക്കുള്ളില്‍ അയാളുടെ സഞ്ചി കാലിയായി!

എന്തു കുന്തറാണ്‍ടം ​ ഉരുട്ടിയുണ്‍ടാക്കിയതാണെന്ന് ആര്‍ക്കറിയാം ?

ഇതു 1985 ലെ കഥ.

ഇന്ന് പരസ്യത്തിനു മാറ്റു കൂടി. കച്ചവടത്തിനു പുതുമയേറി. നമ്മുടെ നിലവാരം വീണ്‍ടും കുറയുന്നോ ?

ആരെന്തു പറഞ്ഞാലും , ഒരു സെലിബ്രിറ്റിയാണെങ്കില്‍ വിശേഷിച്ചും നമ്മള്‍ സ്വീകരിയ്ക്കും. എന്തും വാങ്ങി വിഴുങ്ങും.

മരുന്നിന്റെ കാര്യത്തില്‍ പരസ്യത്തെ തഴയുക.

വിദ്യാധനം നമുക്കേറേയായി. ഇനി നമുക്കു മുദ്രാവാക്യം മാറ്റി വിളിയ്ക്കാം
'ആരോഗ്യം സര്‍വ്വധനാല്‍ പ്രധാനം '

Lath

5 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അവസാനം പറഞ്ഞ മുദ്രാവാക്യം അറിയണമെങ്കിലും കുറച്ച്‌ വിദ്യാധനം വേണം.

ആശംസകള്‍

മുക്കുവന്‍ said...

'ആരോഗ്യം സര്‍വ്വധനാല്‍ പ്രധാനം

hmmm kollam

രാമചന്ദ്രന്‍ വെള്ളിനേഴി said...

ജനലിനരികെയുള്ള സീറ്റിനെ ഭാര്യയുടെ എളാപ്പ ആനന്ദ സീറ്റെന്നു പറയുന്നു.

ഏയ് ,

ജനലരികില്‍ ഉള്ള ആ സീറ്റിന് നല്‍കിയ അലങ്കാരം ....... ഹാ സഞ്ജയനെ ഓര്‍ത്തുപോയി!!!!!

നിരക്ഷരൻ said...

ശരിയാണ് , ഇനി അതാക്കാം നമുക്ക് മുദ്രാവാക്യം.
ആരോഗ്യം സര്‍വ്വധനാല്‍ പ്രധാനം. അല്ലേലും മലയാളിക്ക് വിദ്യാധനം കുറച്ച് കൂടിപ്പോയതിന്റെ പ്രശ്നങ്ങള്‍ മാത്രമേ ഇപ്പോളുള്ളൂ.

ഈ വേര്‍ഡ് വേരിഫിക്കേഷന്‍ എടുത്ത് കളയാമോ ?

നിരക്ഷരൻ said...
This comment has been removed by the author.