Thursday, December 27, 2007

ഉറങ്ങാത്ത ഭടന്‍

എന്റെ ആശയങ്ങളുടെ ഭടനാണു ഞാന്‍

അഹങ്കാരം എന്റെ ആയുധമല്ല

ധാര്‍ഷ്ട്യം പരിചയും.



പടത്തലവനല്ല ഞാന്‍

മുന്‍ നിരക്കാരനും,



അറിവുള്ളവരാണെന്റെ

മുന്നിലും പിന്നിലും

അവരാണെന്നാശയങ്ങളെ

പോറ്റുന്നത്

അവരാണെനിയ്ക്കറിവിന്റെ

പരിചയേകുന്നതും,



അറിവുള്ളവരോതുന്നതു

കേള്‍ക്കുമ്പോള്‍

‍അറിവില്ലായ്മയുടെ

ലജ്ജയോടെ

ഞാനെന്റെ ആശയങ്ങളെ

അപഗ്രഥിയ്ക്കുന്നു;



അതിന്നായി എന്നിലെ

ഭടന്‍ഉറങ്ങാതിരിയ്ക്കുന്നു.

Lath

2 comments:

ശ്രീ said...

ബൂലോകത്തേയ്ക്കു സ്വാഗതം!

പുതുവത്സരാശംസകള്‍‌‌!
:)

ഭടന്‍ said...

പ്രിയപ്പെട്ട ശ്രീ....

നന്ദി.

ഇനിയും ബ്ലോഗിക്കൊണ്ടിരിയ്ക്കാന്‍ കഴിയട്ടെ എന്നു പ്രാര്‍ത്ഥന...

പുതുവത്സരാശംസകള്‍!