കൂട്ടരെ!
മനുഷ്യരെ ഇത്രത്തോളം
കഠിന ഹൃദയരാവാന്‍ സമ്മതിച്ചുകൂട...
പരസ്പരം അറുത്തും വെട്ടിയും
അറപ്പുതീരാത്തവര്‍...
നമ്മുടെ ഈ സമ്മേളനത്തിനു നേരെയും
അവരുടെ ആക്രമണം ഉണ്ടായേക്കാം,
വെടിയുണ്ടകളും കല്ലും എയ്തു,
കൊന്നു, കരിങ്കല്ലിലുരച്ചു മൂര്‍ച്ചകൂട്ടിയ കത്തികൊണ്ടു
നമ്മെ പോലുള്ളവരെ അറുത്തുമുറിച്ചു, മുളകു തേച്ചു
തിളച്ച എണ്ണയിലിട്ടു ആഹ്ലാദിച്ചു
അവര്‍ അടുത്ത മനുഷ്യനെ വെട്ടാനുള്ള
പരിശീലനം നേടുകയാണ്..
അതിനുമുമ്പ് സമാധാനത്തിന്റെ പ്രതീകമായി
കണ്ണൂരില്‍ നമുക്കൊരുമിച്ചു പറക്കാം..
“നിങ്ങള്‍ പരസ്പരം കൊല്ലരുത്
നിങ്ങളുടെ അയുധം വേണമെങ്കില്‍
ഞങ്ങള്‍ക്കു നേരെയാവാം
എന്നു കരഞ്ഞുകൊണ്ട്..”
Lath
4 comments:
ആടിനെയും പട്ടിയെയുമൊക്കെ വെട്ടിച്ച് സഖാക്കള്ക്ക് പരിശീലനം കൊടുക്കാറുണ്ടെന്ന് വിശ്വസനീയ കേന്ദ്രത്തില്‍ നിന്നും പറഞ്ഞ്കേട്ടിരുന്നു
ഒരിടവേളക്കു ശേഷമുള്ള വരവ് നന്നായി..സമാധാന സന്ദേശവും ഫോട്ടോയും..എല്ലാം...
"കഥയും കാലവും ജനിയും മരണവും ഒരുമിച്ചു പുല്കുമീ കടല്പാല വീഥിയില്‍
എന്റെ കനവുകളും നിന്റെ നിശ്വാസവും ഒരേ കാല്പാടുകള്‍ പിന്തുടരട്ടെ" - വായിക്കൂ: ചെരിപ്പ് (ഒരു കാപ്പിലാന്‍ മോഡല്‍ പൊട്ടക്കവിത) http://maramaakri.blogspot.com/
കണ്ണൂര്‍ ഒരു ദുഃഖമാണ്..
ഞാനും ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്..
“മനമുരുകിയമ്മയൊന്നിടറിവീഴുന്നു,മക-
നുണ്ടിന്നുനിശ്ചലം കാവിപ്പുതപ്പില്‍!
തൊട്ടടുത്തങ്ങേപ്പറമ്പിന്റെമൂലയില്‍,ചിത
കത്തിയമരുന്നതരുണപ്പുതപ്പില്‍!!!”
Post a Comment